ഉസാമ ബിന്‍ ലാദന്‍ കഴിഞ്ഞദിവസം യു.എസ് സൈനികരാല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏഷ്യന്‍ കമ്പോളങ്ങളില്‍ വന്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ലാദന്റെ വധത്തിന് പ്രതികാരമായി അല്‍ഖ്വയ്ദ തിരിച്ചടിക്കുമെന്ന് ജനങ്ങള്‍ ഭയക്കുന്നതിനാലാണ് കമ്പോളത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്.

‘മാര്‍ക്കറ്റ് ഒരു നല്ല വാര്‍ത്തയാണ് കേട്ടത്. പക്ഷെ ഈ വാര്‍ത്ത പ്രതികാര പ്രവര്‍ത്തനങ്ങളെ ശത്രുഭാഗത്ത് നിന്ന് വിളിച്ചുവരുത്തുമെന്നുള്ള ഭയവുമുണ്ട്. ഇത് ദീര്‍ഘവും ഹ്രസ്വവുമായ അനിശ്ചിതത്വം സൃഷ്ടിക്കും.’ ബാങ്ക് ഓഫ് അമേരിക്കയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹോങ് കോങ് കമ്പോളത്തില്‍ ഇന്‍ഡക്‌സ് 1 ശതമാനം താഴ്ന്ന് 23,407.95 ആയി. സൗത്ത് കൊറിയയില്‍ 1 ശതമാനം താഴ്ന്ന് 2,180.04-ല്‍ എത്തി. ജപ്പാന്‍ കമ്പോളത്തിന് അവധിപ്രഖ്യാപിച്ചപ്പോള്‍ മറ്റ ഏഷ്യന്‍ കമ്പോളങ്ങളില്‍ വന്‍ നഷ്ടം രേഖപ്പെടുത്തി.