ഗ്വാങ്ഷൂ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സ്‌നൂക്കറില്‍ വെള്ളി ലഭിച്ചു. ഫൈനലില്‍ ചൈനയോടാണ് ഇന്ത്യ തോറ്റത്. നേരത്തേ ടെന്നിസില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. സെമിഫെനലില്‍ ചൈനീസ് തായ്‌പേയോടാണ് ഇന്ത്യ തോറ്റത്. സ്‌കോര്‍ 2-1

അതിനിടെ കിരീടപ്രതീക്ഷ പുലര്‍ത്തുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് വിജയത്തോടെ തുടക്കം. ആദ്യമല്‍സരത്തില്‍ ഹോങ്കോംഗിനെ 7-0നാണ് തകര്‍ത്തത്.

ഇന്ത്യക്കായി സന്ദീപ് സിംഗ് ഇരട്ടഗോള്‍ നേടി. കോച്ച് ജോസ് ബ്രാസെയുടെ കീഴില്‍ മികച്ച പരിശീലനം കാഴ്ച്ചവെച്ച ഇന്ത്യന്‍ താരങ്ങള്‍ ഹോങ്കോംഗിനെ നിലം തൊടാന്‍ അനുവദിച്ചില്ല. തുഷാര്‍ ഖണ്ഡേക്കര്‍, ഭരത് ചില്‍ക്കാര, സരവന്‍ജിത് സിംഗ്, അര്‍ജുന്‍ ഹാലപ്പ, ശിവേന്ദ്ര സിംഗ്, എന്നിവരാണ് ഇന്ത്യയുടെ മറ്റ്് സോകറര്‍മാര്‍.

ഷൂട്ടിംഗില്‍ ഏറെ നിരാശയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. പുരുഷന്‍മാരുടെ 50 മീറ്റര്‍ പ്രോണ്‍വിഭാഗത്തില്‍ ഇന്ത്യയുടെ ഒറ്റഷൂട്ടര്‍മാര്‍ക്കും ഫൈനലിലെത്താനായില്ല. ഈവിഭാഗത്തില്‍ ഇന്ത്യയുടെ ഹരിഓം സിംഗ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. സിംഗ് 590 പോയിന്റ് നേടിയപ്പോള്‍ ഏറെ പ്രതീക്ഷപുലര്‍ത്തിയ നരംഗ് 587 പോയിന്റേ നേടിയുള്ളൂ.