ഗ്വാങ്ഷൂ: കിരീടപ്രതീക്ഷ പുലര്‍ത്തുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് വിജയത്തോടെ തുടക്കം. ആദ്യമല്‍സരത്തില്‍ ഹോങ്കോംഗിനെ 7-0നാണ് തകര്‍ത്തത്.

ഇന്ത്യക്കായി സന്ദീപ് സിംഗ് ഇരട്ടഗോള്‍ നേടി. കോച്ച് ജോസ് ബ്രാസെയുടെ കീഴില്‍ മികച്ച പരിശീലനം കാഴ്ച്ചവെച്ച ഇന്ത്യന്‍ താരങ്ങള്‍ ഹോങ്കോംഗിനെ നിലം തൊടാന്‍ അനുവദിച്ചില്ല. തുഷാര്‍ ഖണ്ഡേക്കര്‍, ഭരത് ചില്‍ക്കാര, സരവന്‍ജിത് സിംഗ്, അര്‍ജുന്‍ ഹാലപ്പ, ശിവേന്ദ്ര സിംഗ്, എന്നിവരാണ് ഇന്ത്യയുടെ മറ്റ്് സോകറര്‍മാര്‍.