Categories

ഗ്വാങ്ഷൂ: അത്‌ലറ്റിക്‌സിലെ ആദ്യ സ്വര്‍ണം പ്രീജ ശ്രീധരന്

ഗ്വാങ്ഷൂ: ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് അഭിമാനമായി മലയാളി താരം പ്രീജ ശ്രീധരന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. പതിനായിരം മീറ്ററിലായിരുന്നു പ്രീജയുടെ അഭിമാനനേട്ടം. ഈയിനത്തില്‍ ഇന്ത്യയുടെതന്നെ കവിതാ റാവത്തിനാണ് വെള്ളി.

വനിതകളുടെ 3,000 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ സുധ സിംഗും ഇന്ത്യക്കായി സുവര്‍ണ നേട്ടം സ്വന്തമാക്കി. ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ ഡബിള്‍ ട്രാപ്പില്‍ രഞ്ജന്‍ സോധിയും ഞായറാഴ്ച സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഗെയിംസില്‍ അഞ്ച് സ്വര്‍ണത്തോടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്.

നേരത്തേ ഏഷ്യന്‍ ഗെയിംസിലെ ഷൂട്ടിംഗില്‍ ഇന്ത്യ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഷൂട്ടിംഗ് ഡബിള്‍ ട്രാപ്പ് ഇനത്തില്‍ രജ്ഞന്‍സിംഗ് സോധിയാണ് സ്വര്‍ണം നേടിയത്. ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഷൂട്ടിംഗിലെ ആദ്യസ്വര്‍ണവും ഇന്ത്യയുടെ മൂന്നാംസ്വര്‍ണവുമാണിത്.

എന്നാല്‍സുവര്‍ണപ്രതീക്ഷയുമായിറങ്ങിയ ടെന്നിസ് താരം സാനിയ മിര്‍സക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെമിയില്‍ ഉസ്ബക്കിസ്താന്റെ അമന്‍ മുര്‍ദോവയോടാണ് സാനിയ തോറ്റത്.

അതിനിടെ ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം മെഡല്‍ നേടി. അമ്പെയ്ത്ത് വനിതാ ടീമിനത്തില്‍ വെങ്കലമാണ് ഇന്ത്യക്ക് ലഭിച്ചത്.

നേരത്തേ പുരുഷന്‍മാരുടെ ടെന്നിസില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. സോംദേവ് ദേവ് വര്‍മന്‍ സിംഗിള്‍സില്‍ സെമിയിലെത്തിയിട്ടുണ്ട്. ആറാം സീഡ് ചൈനയുടെ സാന്‍ സെസയെ 64,65 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സോംദേവ് തോല്‍പ്പിച്ചത്.

പുരുഷ ഡബിള്‍സില്‍ സോംദേവ് സനംസിങിനൊപ്പം സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. മിക്‌സഡ് ഡബിള്‍സിലും സാനിയ സെമിയിലെത്തിയിട്ടുണ്ട്. വിഷ്ണുവര്‍ധനാണ് ഡബിള്‍സില്‍ സാനിയയുടെ പങ്കാളി.

ആവേശകരമായ പോരാട്ടത്തില്‍ ഹോക്കിയില്‍ പരമ്പരാഗത വൈരികളായ പാക്കിസ്താനെ ഇന്ത്യ 32ന് തകര്‍ത്തിരുന്നു. വനിതാവിഭാഗം ഹോക്കിയിലും ഇന്ത്യ ഖസാക്കിസ്താനെ തകര്‍ത്ത് മുന്നേറിയിട്ടുണ്ട്. ഇന്ന് നടന്ന സ്‌ക്വാഷില്‍ സൗരവ് ഘോഷാല്‍ ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.