Categories

ഗ്വാങ്ഷൂ: അമ്പെയ്ത്തില്‍ വെള്ളി, ബോക്‌സിംഗില്‍ വെങ്കലം

ഗ്വാങ്ഷൂ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തിലെ പുരുഷവിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി. വ്യക്തിഗത റിക്കേര്‍വ് വിഭാഗത്തില്‍ തരുണ്‍ദീപ് റോയിയാണ് വെള്ളി നേടിയത്. ഗെയിംസിലെ അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യതാരമാണ് തരുണ്‍ദീപ്.

ഫൈനലില്‍ ദക്ഷിണകൊറിയയുടെ കിം വൂ ജിന്നിനോടാണ് തരുണ്‍ തോറ്റത്. അമ്പെയ്ത്ത് വിഭാഗത്തില്‍ ദക്ഷിണകൊറിയയുടെ മേധാവിത്തം വ്യക്തമാക്കുന്നതായിരുന്നു പ്രകടനം. നേരത്തേ ദോഹ ഏഷ്യന്‍ ഗെയിംസ് വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു തരുണ്‍ദീപ്.

അതിനിടെ ഗെയിംസ് ബോക്‌സിംഗില്‍ ഇന്ത്യ രണ്ട് വെങ്കലം നേടി. പരംജിക് സമോട്ടയും പുരുഷവിഭാഗം 52 കിലോയില്‍ ഇന്ത്യയുടെ സുരജ്ഞോയ് സിംഗ്ഗുമാണ് വെങ്കലംനേടിയത്. സെമിയില്‍ ചൈനയുടെ യോംഗ് ചാങിനോടാണ് താരം തോറ്റത്. സ്‌ക്വാഷില്‍ ഇന്ത്യയുടെ വനിതാ ടീമിന് വെങ്കലം ലഭിച്ചിരുന്നു.

ജോഷ്‌ന ചിന്നപ്പ-അനഘ അലങ്കാമണി ടീമിനാണ് വെങ്കലം. മലേഷ്യന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ ടീം സെമിയില്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 3-0. അതിനിടെ പുരുഷവിഭാഗം കബഡിയില്‍ ഇന്ത്യ ദക്ഷിണകൊറിയയെ നേരിടും. കബഡിയില്‍ സ്വര്‍ണമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.