ഏഷ്യന്‍ ഗയിംസില്‍ ആതിഥേയരായ ചൈനയ്ക്ക് ആദ്യ സ്വര്‍ണ്ണം. വുഷുവിലാണ് ചൈന മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. മത്സരത്തില്‍ ജപ്പാന് വെള്ളിയും ഇറാന് വെങ്കലവുമാണ് മത്സരത്തില്‍ നേടിയത്.

ഇന്ത്യ ഇന്ന് ഒന്‍പത് ഇനങ്ങളിലാണ് മത്സരത്തിനിറങ്ങുന്നത്. കോമണ്‍വെല്‍ത്ത് ഗയിംസില്‍ നേടിയ മികവുറ്റ പ്രകടനം ഇന്ത്യയ്ക്ക് നടത്താനാകുമോ എന്നാണ് കായിക പ്രേമികള്‍ കാത്തിരിക്കുന്നത്. കോമണ്‍ വെല്‍ത്തില്‍ ഇല്ലായിരുന്ന ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളോട് എങ്ങനെ പൊരുതി നില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഏഷ്യന്‍ ഗയിംസില്‍ ഇന്ത്യയുടെ സ്ഥാനം.