ഗ്വാങ്ഷു: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ടീം ഇനത്തില്‍ ഇന്ത്യയുടെ സൈന നെഹ് വാളിന് ജയം. ഇന്തോനേഷ്യയുടെ അഡ്രിയാന്റിയോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സൈന വിജയിച്ചത്.
അതേസമയം ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടു. പുരുഷന്‍മാരുടെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ അരവിന്ദ് ഭട്ട് ചൈനീസ്തായ്‌പേയിയുടെ താരത്തോട് തോല്‍ക്കുകയായിരുന്നു. ഡബിള്‍ ഇനത്തിലും ഇന്ത്യന്‍ ടീം ചൈനീസ്തായ്‌പേയ് ടീമിനോട് തോറ്റു.

ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. ഷൂട്ടിങ് റേഞ്ചില്‍ ഇന്ന് ആറ് ഇനങ്ങളില്‍ മത്സരം നടക്കും. മൂന്ന് വ്യക്തിഗത ഇനങ്ങളും മൂന്ന് ടീം ഇനങ്ങളുമാണിത്. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ താരങ്ങളായ ഗഗന്‍ നരംഗ് അഭിനവ് ബിന്ദ്ര, ഓംകാര്‍ സിങ്ങ്, തേജസ്വിനി സാവന്ത് ഇന്നിറങ്ങും. വനിതകളുടെ ഭാരോദ്വഹനത്തില്‍ 48 കിലോയില്‍ ഇന്ത്യയുടെ സോണിയ ചാനുവിന്റെ മല്‍സരവും ഇന്നാണ്.

വനിതാ ഹോക്കിയില്‍ ഇന്ത്യ ഇന്ന് മലേഷ്യയെ നേരിടും.