കോബ്: ജപ്പാനിലെ കോബില്‍ നടക്കുന്ന പത്തൊന്‍പതാം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഡിസ്‌ക്കസ് ത്രോ താരം വികാസ് ഗൗഡക്ക് വെള്ളി മെഡല്‍.
ഈ ഇനത്തില്‍ ഏഷ്യന്‍ റെക്കോര്‍ഡിനുടമയായ ഇറാന്റെ അസന്‍ ഹദീദിക്കാണ് സ്വര്‍ണ്ണം(62.27 മീറ്റര്‍). തുടര്‍ച്ചയായി നാലാം തവണയാണ് ഹദീദി ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വര്‍ണ്ണം കരസ്ഥമാക്കുന്നത്.ചൈനയുടെ വു ജിയാന്‍ വെങ്കല മെഡല്‍ നേടി(56.61 മീറ്റര്‍)

നാഷണല്‍ റെക്കോര്‍ഡിനുടമയായ ഗൗഡ 61.58 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌ക്കസ് പായിച്ചാണ് വെള്ളിമെഡലിന് അര്‍ഹനായത്. ഈ സീസണിലെ തന്റ മികച്ച ദൂരം(64.91 മീറ്റര്‍) കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഗൗഡ ഒന്നാമതെത്തിയേനെ. അതേസമയം 2012 ലെ ലണ്ടന്‍ ഒളിംപിക്‌സ് യോഗ്യതാമാര്‍്ക്ക് പിന്നിടാന്‍ ഗൗഡക്കായില്ല.

Subscribe Us: