ന്യൂയോര്‍ക്ക്: മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ബ്രിട്ടന്‍ എയര്‍ലൈന്‍സായ വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിനെ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ എയര്‍ ഏഷ്യ സി ഇ ഒ ടോണി ഫൊര്‍ണോണ്ടസ് ആരംഭിച്ചതായി ‘ടൈംസ്’ റിപ്പോര്‍ട്ടു ചെയ്യുന്നു.

1.54 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ കരാറാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ബ്രിട്ടിഷ് ബില്യണറായ റിച്ചാര്‍ഡ് ബ്രാന്‍സണ് വിര്‍ജിന്‍ അറ്റ്‌ലാന്റിക്കില്‍ 51 ശതമാനം നിക്ഷേപമുണ്ട്. 1984ലാണ് വിര്‍ജിന്‍ അറ്റ്‌ലാന്റിക് വ്യോമയാനരംഗത്തേക്ക് കടന്നത്.