എഡിറ്റര്‍
എഡിറ്റര്‍
ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്ത്: ബംഗ്ലാദേശിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍
എഡിറ്റര്‍
Tuesday 4th March 2014 11:42pm

afridi

ബംഗ്ലാദേശ്: ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍.

ഇതോടെ ബംഗ്ലാദേശ് – പാക്കിസ്ഥാന്‍ മത്സരത്തില്‍ ബംഗ്ലാദേശ് ജയിച്ചാല്‍ മാത്രം ഫൈനലില്‍ എത്താന്‍ സാധ്യതയുണ്ടായിരുന്ന ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്നും പുറത്തായി.

ഏഷ്യാ കപ്പിലെ ശക്തരായ ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലായിരിക്കും ഫൈനല്‍ മത്സരം നടക്കുക.

ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന എട്ടാം മത്സരത്തില്‍ ബംഗ്ലാദേശ് അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 326 റണ്‍സ് നേടിയെങ്കിലും പാക്കിസ്ഥാന്റെ വമ്പന്‍ ബാറ്റിങ് നിരക്ക് മുമ്പില്‍ മുട്ടുമടക്കുകയായിരുന്നു.

123 പന്തില്‍ നിന്ന് 103 റണ്‍സ് നേടിയ അഹ്മദ് ഷെഹ്‌സാദ് കൂടാതെ മുഹമ്മദ് ഹാഫീസ്, ഫവാദ് അലാം, ഷാഫിദ് അഫ്രീദി എന്നീ ബാറ്റ്‌സ്മാന്‍മാരുടെ മികവിലാണ് പാക്കിസ്ഥാന്‍ വിജയം കരസ്ഥമാക്കിയത്.

ഇന്ത്യക്കെതിരായ മത്സരത്തില്‍ നിര്‍ണായകമായ അവസാന ഓവറുകളില്‍ മിന്നുന്ന ബാറ്റിംഗിലൂടെ പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ച അഫ്രീദി തന്നെയാണ് ഈ മത്സരത്തിലും പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍ 326 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറില്‍ വിജയം കാണുകയായിരുന്നു.

ബംഗ്ലാദേശിന് വേണ്ടി അനാമുല്‍ ഹഖ് സെഞ്ച്വറിയും ഇമ്‌റുല്‍ കയേസ്, മൊമിനുള്‍ ഹഖ്, മുഷിഫിക്യൂര്‍ റഹീം, എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി.

Advertisement