കൊല്ലം: എ.എസ്.ഐയുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എസ്‌ഐ മരിച്ചു. പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ രാജശേഖരനാണ് കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ അജിത്തിന്റെ മര്‍ദനമേറ്റ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് രാജശേഖരന്‍.

എന്നാല്‍ മരണകാരണം അടിയേറ്റതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആശ്രാമത്ത് ക്വാട്ടേഴ്‌സ് പരിസരത്ത് വച്ചാണ് സംഭവം. ഇന്നു പുലര്‍ച്ചെയാണ് മര്‍ദനമേറ്റ് അവശനിലയില്‍ രാജശേഖരനെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11.30 ഓടെ അന്ത്യം സംഭവിച്ചു.

ഇന്നലെ ഇരുവരും ചേര്‍ന്ന് മദ്യപിച്ചതായി പറയപ്പെടുന്നു. ഇതിനിടയിലുണ്ടായ വാക്കേറ്റമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് സൂചന. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍നിന്നും ജില്ലാആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.