കൊല്ലം: ആശ്രാമം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ മാനേജരെ തടഞ്ഞുവെച്ച് മര്‍ദിച്ച സംഭവത്തിന് എസ്.ഡി.പി.ഐ ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. മര്‍ദനത്തിന് നേതൃത്വം കൊടുത്തവരുടെ എസ്.ഡി.പി.ഐ ബന്ധമാണ് പോലീസിനെ ഈ നിഗമനത്തിലെത്തിച്ചത്.

ആക്രമണത്തിന് നേതൃത്വം നല്‍കിയ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.രാധ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. മറ്റൊരു നേതാവായ കെ.പി മഞ്ചു കൊല്ലം ജില്ലാ പി.ഡി.പിയുടെ മുന്‍ നേതാവായിരുന്നു. കൊട്ടിയം പീഡനക്കേസിലെ ഇരയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊട്ടിയം പീഡനക്കേസിലെ ഇരയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി രംഗത്ത് വന്നുവെന്ന് രാധക്കെതിരെ നേരത്തെ തന്നെ ആരോപണമയുര്‍ന്നിരുന്നു. രംഗത്ത് വന്നുവെന്ന് രാധക്കെതിരെ നേരത്തെ തന്നെ ആരോപണമയുര്‍ന്നിരുന്നു. എസ്.ഡി.പി.ഐയുമായി സഹകരിച്ചാണ് കേരള ദളിത് ഫെഡറേഷന്‍ (കെ.ഡി.എഫ്), കേരള ദളിത് മഹിളാ ഫെഡറേഷന്‍( കെ.ഡി.എം.എഫ്) എന്നിവ പ്രവര്‍ത്തിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ ഗൗരവമുള്ള വകുപ്പുകളുള്‍പ്പെടുത്തി കേസെടുക്കാനാണ് പോലീസ് തീരുമാനം. ഈ രീതിയില്‍ സംസ്ഥാനത്ത് ഇനിയും സംഭവങ്ങളുണ്ടായേക്കാമെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഉന്നത തലത്തില്‍ നിന്ന് പോലീസിന് ലഭിച്ച നിര്‍ദേശം.

ടെലിവഷന്‍ ചാനലുകളെ സ്ഥലത്തെത്തിച്ചതും ചൂല്‍ പൊതിഞ്ഞ് കൊണ്ട് വന്നതും സംഭവം യാദൃശ്ചികമായി ഉണ്ടായതല്ലെന്ന സൂചനയാണ് പോലീസിന് നല്‍കുന്നത്. ഇന്നലെ ഉച്ചയോടെയാണ് ആശ്രാമം ഗസ്റ്റ് ഹൗസില്‍ പ്രതിഷേധം സംഘര്‍ഷത്തിലെത്തിയത്. പതിനഞ്ചോളം കെഡിഎംഎഫുകാര്‍ മാനേജര്‍ കെ.വി.കൃഷ്ണനെ കയ്യേറ്റം ചെയ്യുകയായിരുന്നു. കെ.ഡി.എം.എഫ് സംസ്ഥാന സെക്രട്ടറി എസ്.പി.മഞ്ചു, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.രാധ, ജില്ലാ സെക്രട്ടറി പി.ശിരോമണി, മുഖത്തല പഞ്ചായത്ത് അംഗം പി.സുവര്‍ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗസ്റ്റ് ഹൗസ് മാനേജരെ തടഞ്ഞുവച്ചത്.

സഹപ്രവര്‍ത്തകര്‍ പീഡിപ്പിക്കുന്നെന്ന് പോലീസില്‍ പരാതി നല്‍കിയ ഗസ്റ്റ്ഹൗസ് ജീവനക്കാരി ശാന്തയ്ക്ക് ജന്മനാട്ടിലേക്ക് മാറ്റം നല്‍കണമെന്ന് ആവശ്യപ്പെടാനിയിരുന്നു സംഘം എത്തിയത്. എന്നാല്‍ ഇത് മാനേജനെ ആക്രമിക്കുന്ന നിലയിലേക്ക് നീങ്ങുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തിയാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. ഗസ്റ്റ് ഹൗസ് മാനേജരെയും വനിതാ ജീവനക്കാരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.