ചെന്നൈ: ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അശോക് ലൈലന്റ് ഉടച്ചുവാര്‍ക്കലിന് ഒരുങ്ങുന്നു. കമ്പനിയുടെ ബ്രാന്‍ഡ് പേരും ലോഗോയും വരെ മാറ്റി വാഹനവിപണിയില്‍ വന്‍ കുതിച്ചുചാട്ടം നടത്താനാണ് കമ്പനിയുടെ ശ്രമം.

ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ അശോക് ലൈലന്റ് എന്ന പേര് മാറ്റാനാണ് നീക്കം. ഇനിമുതല്‍ ഹിന്ദുജ ലൈലന്റ് എന്നായിരിക്കും പുതിയ പേര്. എന്നാല്‍ ഇക്കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ മെച്ചമുണ്ടാക്കാനായി അശോക് ലൈലന്റ് നിസ്സാന്‍ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിയുടെ ലോഗോ മാറ്റാനായി അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രശസ്തരായ നിര്‍മ്മാതാക്കളെ ഏല്‍പ്പിച്ചിട്ടുണ്ട്.