മുംബൈ:  ആദര്‍ശ് ഫ് ളാറ്റ് കൂംഭകോണത്തില്‍ പങ്കുണ്ടെന്ന് ആരോപിതനായ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ നയിക്കുന്ന മന്ത്രിസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രധാന  പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണനുമായി കുടിക്കാഴ്ച നടത്തി. ഗവണ്‍മെന്റിന്റെ പ്രതിഛായക്കിത് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നും, ഇതിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.

പ്രതിപക്ഷനേതാവ് എക്‌നാദ് ഖഡ്‌സെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. വിനോദ് താവ്‌ഡെ ബി.ജെ.പി നേതാക്കളും,സേനാ ലീഡര്‍ സൂഭാഷ് ദേശായി, ദീപക് സാവാട്ട് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

കുംഭകോണത്തിലുള്‍പ്പെട്ട മന്ത്രിമാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാനും സംഘം ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.