ജയ്പൂര്‍: പിന്നോക്ക വിഭാഗ വിരുദ്ധ പരാമര്‍ശം നടത്തിയ ആഷിശ് നാന്ദിയ്ക്ക് സമന്‍സ്. ചോദ്യം ചെയ്യലിനായി സ്‌റ്റേഷനില്‍ ഹാജരാകാനാണ് സമന്‍സ് നല്‍കിയത്.  ജയ്പൂരില്‍ നടന്ന സാഹിത്യോത്‌ലസവത്തിലാണ് ആഷിശ് നാന്ദി തന്റെ വിവാദ പരാമര്‍ശം നടത്തിയത്.

Ads By Google

എന്നാല്‍ തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ആഷിശ് നാന്ദി പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ രാഷ്ട്രീയക്കാരോട് മാപ്പുപറയില്ലെന്നും തന്റെ പ്രസംഗശൈലിയോ എഴുത്തുരീതിയോ മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയ്പൂര്‍ സാഹത്യോത്സവം നടത്തിയ സഞ്ചയ് റോയിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അഡീഷണല്‍ കമ്മീഷണര്‍ ബിജുജോര്‍ജ് ജോസഫ് അറിയിച്ചു.

താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ദളിതര്‍ നടത്തുന്ന അഴിമതി മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും മറ്റ് സമ്പന്നരുടെ അഴിമതികള്‍ ശ്രദ്ധിക്കാതെ പോകുന്നുവെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും ആഷിശ് വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശം ജയ്പൂരില്‍ വിവാദങ്ങളുടെ കൊടുങ്കാറ്റ് തന്നെയാണ് അഴിച്ചു വിട്ടത്.