എഡിറ്റര്‍
എഡിറ്റര്‍
ജഗതിയുടെ അസാന്നിധ്യം മലയാള സിനിമയുടെ നഷ്ടം: ആഷിഖ് അബു
എഡിറ്റര്‍
Wednesday 19th March 2014 2:18pm

ashiq-abu-2

നടന്‍ ജഗതിയുടെ അസാന്നിധ്യം മലയാള സിനിമയുടെ ആകെ നഷ്ടമെന്ന് സംവിധായകന്‍ ആഷിഖ് അബു. സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് ആഷിഖ് ജഗതിയെ ഓര്‍മ്മിച്ചത്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഓര്‍മ്മ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ജഗതി സിനിമാ മേഖലയില്‍ നിന്ന് വിട്ടു നിന്നത്.

ജഗതിയോടൊപ്പം ഒരിക്കല്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജഗതി എത്രയും പെട്ടെന്ന് സിനിമയില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹമുണ്ടെന്നും ആഷിഖ് പറഞ്ഞു.

2012 മാര്‍ച്ച് 12നാണ് ജഗതി വാഹനാപകടത്തില്‍ പെട്ടത്. തലച്ചോറിന്റെ ഇടതുഭാഗത്ത് ക്ഷതമേറ്റതു മൂലം ശരീരത്തിന്റെ വലതുഭാഗം പൂര്‍ണമായും തളര്‍ന്ന നിലയിലായിരുന്നു.

ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ആളുകളെ തിരിച്ചറിയാനും സംസാരിക്കുന്നത് മനസ്സിലാക്കാനും കഴിയും.

ഇതിനിടെ ജഗതി സിനിമയില്‍ തിരിച്ചെത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജഗതിയുടെ തിരിച്ചുവരവിനെ കുറിച്ച് ഔദ്യോഗികമായ ഒരു സ്ഥിരീകരണവും വന്നിട്ടില്ല.

Advertisement