അതിരാത്രം എന്ന ചിത്രത്തിലെ ആധോലോക നായകനായ മമ്മൂട്ടിയെ ആരും മറക്കില്ല. അതിനുശേഷവും മമ്മൂട്ടി അധോലോക നായകനായി ചിത്രങ്ങള്‍ വന്നിരുന്നു. സാമ്രാജ്യം, പരമ്പര, ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം, ബല്‍റാം വേഴ്‌സസ് താരാദാസ്, ബിഗ് ബി എന്നിവ അക്കൂട്ടത്തില്‍പെട്ടതാണ്. ഇതില്‍ സാമ്രാജ്യം സൂപ്പര്‍ഹിറ്റായിരുന്നു. ഇതാ ഒരിക്കല്‍ കൂടി അതുപൊലൊരു വേഷവുമായി മമ്മൂട്ടിയെത്തുകയാണ്.

ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന ആഷിക അബുവിന്റെ പുതിയ ചിത്രത്തിലാണ് മമ്മൂട്ടി അധോലക നായകനാകുന്നത്. ‘ ഗാംഗ്സ്റ്റര്‍ ‘ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യചിത്രമായ ‘ഡാഡി കൂള്‍’ വന്‍ പരാജയമാണ് ബോക്‌സോഫീസില്‍ ഏറ്റുവാങ്ങേണ്ടിവന്നത്.

തമിഴിലെ ഒരു പ്രശസ്ത താരം ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുമെന്നാണ് അറിയുന്നത്. ഒരു സ്‌റ്റൈലിഷ് അണ്ടര്‍വേള്‍ഡ് ഫിലിം ഒരുക്കാന്‍ തന്നെയാണ് ആഷിക് അബുവിന്റെ തീരുമാനം.

ആഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റെ പെപ്പര്‍ തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. തിയ്യേറ്ററുകളിലെത്തി നാളുകള്‍ക്കുള്ളില്‍ തന്നെ ഈ ചിത്രം സിനിമാ പ്രേമികളുടെ മനസുകീഴടക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ പുതിയ ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്നത്.