Administrator
Administrator
ആഷസ്; ഓസീസിന് ഇന്നിംഗ്‌സ് തോല്‍വി
Administrator
Tuesday 7th December 2010 9:06am

അഡ്‌ലെയ്‌സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടിന് ഇന്നിംഗ്‌സ് ജയം. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 620ന് മറുപടിയായി ആസ്‌ട്രേലിയക്ക് രണ്ടാം ഇന്നിംങ്‌സില്‍ 304 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇരട്ട സെഞ്ച്വറി നേടിയ (227) കെവിന്‍ പീറ്റേഴ്‌സണിന്റെ ഇന്നിംഗ്‌സാണ് കൂറ്റന്‍സ്‌കോര്‍ നേടാന്‍ സഹായിച്ചത്. അലിസ്റ്റര്‍ കക്കിന്റെ സെഞ്ച്വറിയും (148) ഇംഗ്ലണ്ടിന് സഹായകമായി. ആദ്യ ഇന്നിംഗ്‌സില്‍ ആസ്‌ട്രേലിയ വെറും 245ന് പുറത്തായിരുന്നു. നാലുവിക്കറ്റെടുത്ത ആന്‍ഡേഴ്‌സണാണ് അസ്‌ത്രേലിയയുടെ അന്തകനായത്.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ അഞ്ചുവിക്കറ്റെടുത്ത ഗ്രേം സ്വാനാണ് ഇംഗ്ലണ്ടിന്റെ വിജയപാത സുഗമാമാക്കിയത്. ആന്‍ഡേഴ്‌സണ്‍, ഫിന്‍ എന്നിവര്‍ രണ്ടുവിക്കറ്റുവീതം വീഴ്ത്തി.

Advertisement