ബ്രിസ്‌ബെയ്ന്‍: പേസര്‍ പീറ്റര്‍ സിഡിലിന്റെ തീതുപ്പുന്ന പന്തുകള്‍ക്ക് മുമ്പില്‍ ചൂളിയ ഇംഗ്ലണ്ടിന് ആഷസ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 7ന് 215 എന്ന നിലയില്‍ തകരുകയാണ്. സിഡില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി.

മാറ്റ് പ്രയര്‍, ബ്രോഡ്, കുക്ക് എന്നിവരെ പുറത്താക്കിയാണ് പീറ്റര്‍ സിഡില്‍ ഹാട്രിക് നേടിയത്. നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സ്‌ട്രോസിനെ അവര്‍ക്ക് തുടക്കത്തിലേ നഷ്ടമായി. കുക്കും (67) പീറ്റേഴ്‌സണും (43) മാത്രമാണ് അല്‍പ്പമെങ്കിലും മികച്ച പ്രകടനം നടത്തിയത്.

കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ട ആഷസ് തിരിച്ചുനേടുക എന്ന ലക്ഷ്യത്തോടെയാണ് ഓസീസ് കളത്തിലിറങ്ങിയിരിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ ടെസ്റ്റുകളില്‍ തോല്‍വി വഴങ്ങിയാണ് കംഗാരുക്കള്‍ ആഷസിനിറങ്ങുന്നത് ഇംഗ്ലണ്ടിനെ ആശ്വസിപ്പിക്കുന്നുണ്ട്.