മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആസ്‌ട്രേലിയ അനിവാര്യമായ തോല്‍വിയിലേക്ക് നീങ്ങുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 415 റണ്‍സിന്റെ ലീഡ് വഴങ്ങിയ കംഗാരുക്കള്‍ മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 169 എന്ന നിലയിലാണ്. 11 റണ്‍സോടെ ഹാഡിനും ആറ് റണ്‍സോടെ മിച്ചല്‍ ജോണ്‍സണുമാണ് ക്രീസില്‍.

ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 513 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനായി ട്രോട്ട് 168 റണ്‍സോടെ പുറത്താകാതെ നിന്നു. പ്രയര്‍ 85, കുക്ക് 82, എന്നിവര്‍ മികച്ച ബാറ്റിംഗ് നടത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 98 റണ്‍സിന് പുറത്തായിരുന്നു.

Subscribe Us:

രണ്ടാം ഇന്നിംഗ്‌സിലും ഇംഗ്ലിഷ് പേസര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ആസ്‌ട്രേലിക്കായില്ല. മൂന്നുവിക്കറ്റെടുത്ത ടിം ബ്രെസ്‌നനാണ് കംഗാരുക്കളെ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തത്. ആന്‍ഡേഴ്‌സണ്‍, സ്വാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.