അഡലൈഡ്: ആഷസ് പരമ്പരയിലെ രണ്ടാംടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ആസ്‌ട്രേലിയ പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ആദ്യഇന്നിംഗ്‌സ് സ്‌കോറായ 620 ന് 5 ഡിക്ലയേര്‍ഡിന് മറുപടിയായി ആസട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ നാലുവിക്കറ്റിന് 238 എന്ന നിലയിലാണ്.

ഇരട്ടസെഞ്ച്വറി നേടിയ (227) കെവിന്‍ പീറ്റേഴ്‌സണിന്റെ ഇന്നിംഗ്‌സാണ് കൂറ്റന്‍സ്‌കോര്‍ നേടാന്‍ സഹായിച്ചത്. അലിസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറിയും (148)ഇംഗ്ലണ്ടിന് സഹായകമായി. ആദ്യ ഇന്നിംഗ്‌സില്‍ ആസ്‌ട്രേലിയ വെറും 245ന് പുറത്തായിരുന്നു. നാലുവിക്കറ്റെടുത്ത ആന്‍ഡേഴ്‌സണാണ് ആസ്‌ട്രേലിയയുടെ അന്തകനായത്.

രണ്ടാംടെസ്റ്റില്‍ ഇനി ഒരുദിവസം കൂടി ബാക്കിനില്‍ക്കെ ആസ്‌ട്രേലിയയുടെ അവശേഷിക്കുന്ന ആറുവിക്കറ്റുകള്‍ വീഴ്ത്തി പരമ്പരയിലെ ആദ്യജയം സ്വന്തമാക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.