ബ്രിസ്‌ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ആസ്‌ട്രേലിയ ഒരുവിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് കളി അവസാനിപ്പിക്കാന്‍ ഇരുക്യാപ്റ്റന്‍മാരും തീരുമാനിച്ചത്. സ്‌കോര്‍. ഇംഗ്ലണ്ട് 260, 517/1 ആസ്‌ട്രേലിയ. 481, 107/1

പരാജയം തുറിച്ചുനോക്കുകയായിരുന്ന ഇംഗ്ലണ്ടിനെ ഓപ്പണര്‍ കുക്കിന്റെ ഇരട്ടസെഞ്ച്വറിയും (235) സ്‌ട്രോസ് (110), ട്രോട്ട് (135) എന്നിവരുടെ സെഞ്ചുറിയുമാണ് രക്ഷിച്ചത്. ആദ്യ ഇന്നിംഗ്‌സിലും കുക്ക് മികച്ച പ്രകടനം നടത്തിയിരുന്നു. ആസ്‌ട്രേലിയക്കായി ഹസിയും ഹാഡിനും ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടി. നേരത്തേ പേസര്‍ പീറ്റര്‍ സിഡില്‍ ആദ്യ ഇന്നിംഗ്‌സില്‍ കംഗാരുക്കള്‍ക്കായി ആറുവിക്കറ്റ് വീഴ്ത്തിയിരുന്നു. അലിസ്റ്റര്‍ കുക്കാണ് മല്‍സരത്തിലെ താരം.