പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാംടെസ്റ്റില്‍ ആസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 267 റണ്‍സിന് തകര്‍ത്തു. ആദ്യ ഇന്നിംഗ്‌സില്‍ 187 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 123 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍ ആസ്‌ട്രേലിയ 268, 309, ഇംഗ്ലണ്ട് 187,123. രണ്ടിന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റെടുത്ത ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സനാണ് കളിയിലെ താരം.

ആദ്യ ഇന്നിംഗ്‌സിലെ ആസ്‌ട്രേലിയയുടെ 268ന് മറുപടിയായി 187 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ. ആറുവിക്കറ്റെടുത്ത മിച്ചല്‍ ജോണ്‍സനാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് 309 റണ്‍സെടുത്തു. ആസ്‌ട്രേലിയക്കായി ഹസിയും (111) വാട്ട്‌സണും (95) മികച്ച ബാറ്റിംഗ് നടത്തി. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ ആറുവിക്കറ്റ് വീഴ്ത്തിയ ഹാരിസാണ് ആസ്‌ട്രേലിയക്ക് വിജയം സമ്മാനിച്ചത്.

പരമ്പരയിലെ ആദ്യടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. ഈ വിജയത്തോടെ ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലാണ്.