ബ്രിസ്‌ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ ആദ്യഇന്നിംഗ്‌സ് സ്‌കോറായ 260 ന് മറപടിയായി ഓസീസ് 481 റണ്‍സെടുത്തു. മൈക്ക് ഹസിയുടേയും (195) ഹാഡിന്റേയും (136) മികച്ച ഇന്നിംഗ്‌സുകളാണ് ആസ്‌ട്രേലിയക്ക് കരുത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സ് നേടിയിട്ടുണ്ട്.

നേരത്തേ പീറ്റര്‍ സിഡിലിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഹാട്രിക് അടക്കം ആറുവിക്കറ്റാണ് സിഡില്‍ നേടിയത്. ഇംഗ്ലണ്ടിനായി കുക്ക് 67, ബെല്‍ 76 എന്നിവര്‍ മികച്ച ബാറ്റിംഗ് നടത്തി.