എഡിറ്റര്‍
എഡിറ്റര്‍
ആഷസ് വേദിയില്‍ പന്നിയെ കൊണ്ടുവന്നു; സന്ദര്‍ശകനെതിരെ കേസ്
എഡിറ്റര്‍
Saturday 23rd November 2013 1:58pm

pig

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് മത്സരത്തിനിടെ വേദിയില്‍ പന്നിയുമായി എത്തിയ സന്ദര്‍ശകനെതിരെ കേസ്.

ആഷസ് മത്സരത്തിന്റെ ആദ്യ ദിവസത്തിലാണ് സംഭവം. മൃഗസംരക്ഷണ വകുപ്പ് പ്രകാരമാണ് സന്ദര്‍ശകനെതിരെ കേസെടുത്തിരിക്കുന്നത്. പന്നിയെ തുണിയില്‍ പൊതിഞ്ഞ് കൂടയ്ക്കകത്തായാണ് ഇയാള്‍ കൊണ്ടുവന്നത്.

സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പന്നിയെ കണ്ടെത്തിയത്.

ഓസ്‌ട്രേലിയക്കാരനായ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഡിസംബര്‍ 12ന് ഇയാളെ ബ്രിസ്‌ബെയ്ന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

മത്സരത്തിനിടെ പന്നിയിലെ ഗ്രൗണ്ടിലേക്ക് ഇറക്കി വിടാന്‍ പദ്ധതിയുണ്ടായിരുന്നോ എന്നതിനെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. 1982 ല്‍ നടന്ന ആഷസ് പരമ്പരിയില്‍ സമാനമായ സംഭവം നടന്നിരുന്നു.

കൂടിനുള്ളില്‍ ഞെരിഞ്ഞമര്‍ന്ന നിലയിലായിരുന്നു പന്നിയുണ്ടായിരുന്നത്. പന്നിയെ പിന്നീട് ബ്രിസ്‌ബ്രെയ്‌നിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisement