മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാംടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ആസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 98ന് മറുപടിയായി കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സൈടുത്തിട്ടുണ്ട്.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ സ്ട്രൗസ് (69), അലിസ്റ്റര്‍ കുക്ക് (82), പീറ്റേഴ്‌സണ്‍ (51) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. കളി നിര്‍ത്തുമ്പോള്‍ സെഞ്ച്വറിയുമായി ട്രോട്ടും (141*) പ്രയറുമാണ് (75) ക്രീസിലുള്ളത്. ആസ്‌ട്രേലിയക്കായി പീറ്റര്‍ സിഡില്‍ മൂന്നും മിച്ചല്‍ ജോണ്‍സണ്‍ രണ്ടും വിക്കറ്റെടുത്തു.