മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റുചെയ്ത് ആസ്‌ട്രേലിയ ഇംഗ്ലിഷ് ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിംഗിനു മുന്നില്‍ തകരുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ വെറും 98 റണ്‍സിന് കംഗാരുക്കള്‍ പുറത്തായി.

മൂന്നാം ടെസ്റ്റിലെ വിജയത്തിന്റെ പിന്‍ബലത്തില്‍ കളിക്കാനിറങ്ങിയ ആസ്‌ട്രേലിയയെ ഇംഗ്ലിഷ് ബൗളര്‍മാര്‍ എറിഞ്ഞിട്ടു. നാലുവിക്കറ്റ് വീതമെടുത്ത ആന്‍ഡേഴ്‌സണും ട്രെംലെറ്റുമാണ് ആസ്‌ട്രേലിയയെ തകര്‍ത്തത്. ബ്രെസ്‌നന്‍ രണ്ടുവിക്കറ്റെടുത്തു.