മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാംടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ആസ്‌ട്രേലിയ തകര്‍ന്നു. ആദ്യം ബാറ്റുചെയ്ത കംഗാരുക്കള്‍ ഇംഗ്ലണ്ടിന്റെ പേസ് ആക്രമണമികവിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വെറും 98 റണ്‍സിന് ഓള്‍ഔട്ടായി.

ഇംഗ്ലണ്ടിന്റെ പേസ് ആക്രമണങ്ങള്‍ക്ക് മുമ്പില്‍ ചൂളിപ്പോയ കംഗാരുക്കളെയായിരുന്നു മെല്‍ബണില്‍ കണ്ടത്. ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണും (നാലുവിക്കറ്റ്) ട്രെംലറ്റും (നാലുവിക്കറ്റ്) ഓസീസ് മുന്‍നിരയെ തകര്‍ത്തെറിഞ്ഞു. ബ്രെസ്‌നന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. ഓസീസ് നിരയില്‍ 20 റണ്‍സെടുത്ത ക്ലാര്‍ക്കാണ് ടോപ് സ്‌കോറര്‍.

Subscribe Us:

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 157 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും (80*) ക്യാപ്റ്റന്‍ സ്‌ട്രോസുമാണ് (64*) ക്രീസിലുള്ളത്.