അഡലൈഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. കെവിന്‍ പീറ്റേഴ്‌സണിന്റെ ഇരട്ടസെഞ്ച്വറിയുടെ പിന്‍ബലത്തില്‍ (213*) ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ കളിനിര്‍ത്തുമ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 551 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് 306 റണ്‍സിന്റെ ലീഡായി.

ആഷസ് പരമ്പരയിലെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് കെ.പി നടത്തിയത്. ഇതുവരെ 31 ഫോറും ഒരു സിക്‌സറും പറത്തിയിട്ടുണ്ട്. പോല്‍ കോളിംഗ് വുഡും (42) ഇയാന്‍ ബെല്ലും (41*) പീറ്റേഴ്‌സണ് മികച്ച പിന്തുണയേകി. ആസ്‌ട്രേലിയക്കായി ഹാരിസ് രണ്ടുവിക്കറ്റ് വീഴ്ത്തി. ആദ്യടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.