ബ്രിസ്‌ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റില്‍ മൈക്ക ്ഹസിയുടെ ബാറ്റിംഗ് മികവില്‍ ആസ്‌ട്രേലിയ പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ആദ്യഇന്നിംഗ്‌സ് സ്‌കോറായ 260 ന് മറുപടിയായി കംഗാരുക്കള്‍ ഒടുവില്‍ റിപ്പോര്‍ട്ടുകിട്ടുമ്പോള്‍ 5ന് 380 എന്ന നിലയിലാണ്. 143 റണ്‍സുമായി ഹസിയും 111 റണ്‍സോടെ ഹാഡിനുമാണ് ക്രീസില്‍.

ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ബാറ്റിംഗ് ആരംഭിച്ച ആസ്‌ട്രേലിയക്കും തുടക്കം മോശമായിരുന്നു. 140 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. വാട്ട്‌സണ്‍ (36), കാറ്റിച്ച് (50) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. വേര്‍പിരിയാത്ത ആറാംവിക്കറ്റ് കൂട്ടുകെട്ടില്‍ ബ്രാഡിനും ഹസിയും ചേര്‍ന്ന് 241 റണ്‍സ് നേടിയിട്ടുണ്ട്.

ആദ്യഇന്നിംഗ്‌സില്‍ ഹാട്രിക് അടക്കം ആറുവിക്കറ്റ് വീഴ്ത്തിയ പീറ്റര്‍ സിഡിലാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ രണ്ടുവിക്കറ്റെടുത്തു.