എഡിറ്റര്‍
എഡിറ്റര്‍
കോച്ചാകാന്‍ താത്പ്പര്യമുണ്ടെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍
എഡിറ്റര്‍
Tuesday 5th February 2013 11:27am

ലണ്ടന്‍: മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍  ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചാകാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചു. ഈ കാര്യത്തില്‍ ബി.സി.സി.ഐ ഓഫറുമായി തന്നെ സമീപിച്ചാല്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Ads By Google

എന്തൊക്കെയാണെങ്കിലും ഞാന്‍ കുറച്ചു കളിക്കുകയും കുറെ പഠിക്കുകയും ചെയ്തു. യുവതാരങ്ങള്‍ക്ക്  എനിക്കുകിട്ടിയ അറിവുകള്‍ പകര്‍ന്നു നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ബി.സി.സി.ഐ വളരെ നല്ല മാര്‍ഗത്തില്‍ തന്നെ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമാകാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും മുന്‍ഇന്ത്യന്‍ താരം ലണ്ടനില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

താരങ്ങളുടെ കോച്ചിങ്ങുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനുള്ള പ്രത്യേകാധികാരം  ബോര്‍ഡിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്യുവല്‍ ഇന്ത്യാവീക്കിന്റെ ഭാഗമായി ലോര്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യാ-പാക് സ്റ്റുഡന്റ്‌സ് ക്രിക്കറ്റ് മാച്ചില്‍ ചീഫ് ഗസ്റ്റായി എത്തിയതായിരുന്നു അസ്ഹറുദ്ദീന്‍.

കഴിഞ്ഞ നവംബറില്‍ കോഴവിവാദവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് ഹൈക്കോടതി അസ്ഹറുദ്ദീന് ഏര്‍പ്പെടുത്തിയ ജീവിതകാല നിരോധനം എടുത്തുകളഞ്ഞിരുന്നു.

Advertisement