ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് അല്പനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡില്‍ സജീവമാകുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യയുടെ സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്.

Ads By Google

ബോളിവുഡ് താരം അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷം വെള്ളിത്തിരയോട് വിട പറഞ്ഞ താരം മകള്‍ ആരാധ്യയുടെ കാര്യങ്ങള്‍ നോക്കുന്ന തിരക്കിലായിരുന്നു.

എന്നാല്‍ ശ്രീരാം രാഘവന്‍സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് താരം. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം വരുണിന്റെ നായികയായാണ് ഐശ്വര്യ എത്തുന്നതെന്നാണ് അറിയുന്നത്.

സിനിമയെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നതിനാല്‍ തന്നെ വിവരങ്ങള്‍ പുറത്തുവിടാന്‍ അണിയറക്കാര്‍ തയ്യാറായിട്ടില്ല.

ഐശ്വര്യയുമായി സംവിധായകന്‍ ചര്‍ച്ചയിലാണെന്നാണ് അറിയുന്നത്. എന്തുതന്നെയായാലും തങ്ങളുടെ പ്രിയതാരത്തെ വീണ്ടും വെള്ളിത്തിരയില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആഷ് ആരാധകര്‍.