Categories

മുപ്പത്തിയേഴിലും ആഷ് തിരക്കിലാണ്

മിക്ക താരങ്ങള്‍ക്കും മുപ്പതോടെ കരിയറില്‍ ഒരു പിന്നോട്ട് പോക്ക് ദര്‍ശിക്കാവുന്നതാണ്. എന്നാല്‍ മുന്‍ ലോകസുന്ദരി ഐശ്വര്യയുടെ അനുഭവം മറിച്ചാണ്. തിങ്കളാഴ്ച മുപ്പതത്തേഴിലെത്തുന്ന ഐശ്വര്യ തമിഴിലും ബോളിവുഡിലുമെല്ലാം തിരക്കിലാണ്.

വലിയ രണ്ട് പ്രൊജക്ടുകളാണ് ഐശ്വര്യയ്ക്ക് ബോളീവുഡിലുള്ളത്.’ഗുസാരിഷും’,  ‘ആക്ഷന്‍ റിപ്ലെ’യും

1994ല്‍ ലോകസുന്ദരിപ്പട്ടം നേടിയ ഐശ്വര്യ തമിഴ് സിനിമകളിലൂടെയാണ് സിനിമാ ലോകത്തെത്തിയത്. പിന്നീട് ബോളിവുഡിലും വിദേശചലച്ചിത്ര മേളകളില്‍ പങ്കെടുത്ത് അന്തര്‍ദേശീയ തലത്തിലും ഖ്യാതി നേടി.
13വര്‍ഷത്തെ നീണ്ട സിനിമാജീവിതത്തില്‍ ഐശ്വര്യ ഇന്നും സംവിധായകന്‍മാരുടെ പ്രിയങ്കരി തന്നെയാണ്.

2007ല്‍ അഭിഷേക് ബച്ചന്റെ ജീവിതസഖിയായ ഐശ്വര്യ വിവാഹശേഷം സ്ത്രീകള്‍ അഭിനയ ജീവിതം ഒഴിവാക്കുക എന്ന പൊതുരീതിയില്‍ നിന്നും മാറിച്ചിന്തിക്കുകയാണുണ്ടായത്.

ഐശ്വര്യയുടെ നേട്ടങ്ങളില്‍ ഭര്‍ത്താവ് അഭിഷേകിന് അഭിമാനം മാത്രമേ ഉള്ളൂ.’ ഐശ്വര്യയുടെ നേട്ടങ്ങളില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. അവര്‍ക്ക് കിട്ടിയ അംഗീകാരങ്ങളെല്ലാം അവര്‍ക്ക് അര്‍ഹിക്കുന്നതാണ്. സ്ത്രീക്ക് കല്ല്യാണശേഷം അഭിനയിച്ചുകൂട എന്ന പൊതുതത്വം തിരുത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ക്ക് ജോലിയചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍, അവളുടെ ആരാധകര്‍ക്ക് അവളെ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍, എന്താണ് പ്രശ്‌നം ഒരു ഭര്‍ത്താവെന്ന നിലയില്‍ അവള്‍ നന്നായി ജോലി ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.’  അഭിഷേക് പറയുന്നു.

1997 ല്‍ ഇരുവര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ തുടങ്ങിയത്. അതോടൊപ്പം തന്നെ ബോളിവുഡ് ചിത്രം ‘ഔര്‍ പ്യാര്‍ ഹോ ഗയ’യും. എന്നാല്‍ രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടു. എന്നാല്‍ തൊട്ടുടുത്ത വര്‍ഷം ‘ജീന്‍സി’ലുടെ ഐശ്വര്യ ഫിലിം ഫെയര്‍ അവാര്‍ഡ് നേടി.

‘താല്‍’, ‘ഹമാരാരാ ദില്‍ ആപ്‌കെ പാസ് ഹെ’, ‘ദായി അക്ഷര്‍ പ്രേം കി’, ‘ആല്‍ബല, ഹമം കിസീ കി നഹി’ എന്നിവ ഐശ്വര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.
എന്നാല്‍ ‘ദേവദാസി’യിലൂടെയാണ് ഐശ്വര്യയുടെ കരിയറില്‍ ബ്രേക്കായി മാറിയ ചിത്രം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.