എഡിറ്റര്‍
എഡിറ്റര്‍
അജ്മീര്‍ സ്‌ഫോടനക്കേസ് ; സ്വാമി അസീമാനന്ദയെ കോടതി വെറുതെ വിട്ടു
എഡിറ്റര്‍
Wednesday 8th March 2017 9:16pm

ന്യൂദല്‍ഹി: അജ്മീര്‍ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന സ്വാമി അസീമാനന്ദയെ എന്‍.ഐ.എ പ്രത്യേക കോടതി വെറുതെ വിട്ടു. മറ്റ് രണ്ട് പേരെ കൂടി കോടതി വെറുതെ വിട്ടിട്ടുണ്ട്. അതേസമയം, കേസില്‍ മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

2007 ഒക്ടോബര്‍ 11 ന് നോമ്പ് കാലത്ത് അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയിലായിരുന്നു സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2011 ലാണ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ സമിതിയെ ഏല്‍പ്പിക്കുന്നത്.


Also Read: കൊട്ടിയൂര്‍ പീഡനം; കന്യാസ്ത്രീകളേയും ക്രിസ്തുരാജ ആശുപത്രിയേയും അക്കമിട്ട് നിരത്തി ന്യായീകരിച്ച് സിന്ധു ജോയി


ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായാണ് അസീമാനന്ദയെ പ്രതി ചേര്‍ത്തിരുന്നത്. കൊലപാതകം, ഗുഢാലോചന, ബോംബ് സഫോടനം മതവിദ്വേഷം പരത്തല്‍, തുടങ്ങിയ ചാര്‍ജുകളായിരുന്നു സ്വാമി അസീമാനന്ദയ്ക്കും മറ്റ് ആറുപേര്‍ക്കുമെതിരെ ചുമത്തിയിരുന്നത്.

2010 ലായിരുന്നു അസീമാനന്ദയെ ജയിലിലടക്കുന്നത്. വ്യാജമൊഴി നല്‍കാന്‍ പൊലീസ് തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് അന്ന് അസീമാനന്ദ ആരോപിച്ചിരുന്നു. 2006 മുതല്‍ 2008 വരെയുള്ള രണ്ട് വര്‍ഷത്തെ കാലയളിനുള്ളില്‍ സ്വാമി അസീമാനന്ദയുടെ പേര് അഞ്ച് സ്‌ഫോടന കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. തീവ്രഹിന്ദുത്വ സംഘടനകളുടെ സ്വാധീനമുണ്ടായിരുന്ന സ്‌ഫോടനങ്ങളായിരുന്നു ഇവ.


Don’t Miss: ‘അങ്കമാലി മനസ്സില്‍ പതിഞ്ഞു’ ; അങ്കമാലി ഡയറീസിന് പ്രശംസയുമായി മോഹന്‍ലാല്‍


2014 ഫെബ്രുവരിയില്‍ കാരവന്‍ മാസികയില്‍ നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍.എസ്.എസിന്റെ പിന്തുണയുണ്ടെന്നും മോഹന്‍ഭഗവതിന്റെ അനുമതിയോടെയാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്നും അസീമാനന്ദ വെളിപ്പെടുത്തിയിരുന്നു.

അഭിമുഖം വിവാദമായതോടെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് മോഹന്‍ ഭാഗവത് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് അഭിമുഖത്തിന്റെ ശബ്ദരേഖ കാരവന്‍ പുറത്ത് വിട്ടിരുന്നു.

Advertisement