kv-thomasന്യൂഡല്‍ഹി: ആസിയാന്‍ കരാര്‍ കേരളത്തിന് നേട്ടമെന്ന് പറയാന്‍ ആകില്ലെങ്കിലും ദോഷകരമാകില്ലെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെ വി തോമസ് പറഞ്ഞു. രാജ്യാന്തര കരാറുകള്‍ക്ക് നല്ല വശവും ദോഷവശവും ഉണ്ട് . കേരളത്തിന്റെ മത്സ്യബന്ധന മേഖലയ്ക്ക് കരാര്‍ ദോഷം ചെയ്യില്ല.കയറ്റുമതി വര്‍ധിപ്പിക്കാനും ആധുനിക സാങ്കേതിക വിദ്യ ആര്‍ജ്ജിക്കാനും കരാറിലൂടെ മത്സ്യമേഖലക്ക് കഴിയും

എന്നാല്‍ കരാര്‍ കൊണ്ട് ഗുണമുണ്ടാകണമെങ്കില്‍ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ദ്ധിക്കണം. അതിന് അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകണം. മന്ത്രി പറഞ്ഞു.കരാറിനെക്കുറിച്ച് പഠിക്കാതെയോ വസ്തുതകള്‍ മനസ്സിലാക്കാതെയോ ആണ് സി.പി.ഐ.എം മനുഷ്യചങ്ങലയുമായി രംഗത്ത് വന്നതെന്നും കെ വി തോമസ് ആരോപിച്ചു.സംസ്ഥാനത്തെ ഷിപ്പിംഗ് ഹാര്‍ബറുകളുടെ നവീകരണത്തിന് ആവശ്യമായ തുക പൂര്‍ണ്ണമായും കേന്ദ്രം വഹിക്കാന്‍ തയ്യാറാണന്നും അദ്ദേഹം വ്യക്തമാക്കി.