asaram-bappuന്യൂദല്‍ഹി: മുന്‍ അനുയായി രാജു ചന്ദക്കിനെതിരെയുള്ള വധശ്രമക്കേസില്‍ ഗുജറാത്തിലെ ആത്മീയാചാര്യന്‍ ആസാരാം ബാബുവിനെരെയുള്ള എഫ് ഐ ആര്‍ റദ്ദ് ചെയ്യണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അല്‍തമാസ് കബീര്‍, സ്വാന്താതര്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

ആശ്രമത്തിലെ അരുതായ്മകള്‍ പുറത്ത് പറഞ്ഞതിലുള്ള വിദ്വേഷം കാരണം ആസാരാം ബാബുവാണ് തനിക്കെതിരെ വധ ശ്രമം നടത്തിയതെന്ന് ചന്ദക്ക് ആരോപിച്ചിരുന്നു. ആശ്രമത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ചന്ദക്ക് ആസാരം ബാപ്പുവിനെതിരെ മൊഴി നല്‍കിയത്.