എഡിറ്റര്‍
എഡിറ്റര്‍
പീഡനത്തിരയായ പെണ്‍കുട്ടിക്ക് ആസാറാം ബാപു മൂന്ന് ലക്ഷം നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി
എഡിറ്റര്‍
Saturday 9th November 2013 8:29am

asaram-bapu

ജയ്പൂര്‍: ആത്മീയാചാര്യന്‍ ആസാറാം ബാപു പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആസാറാം ബാപു പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.

കേസില്‍ ആസാറാം ബാപുവിന്റെ കൂട്ട്പ്രതികളായ ശില്‍പി. ശിവ എന്നിവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

71 കാരനായ ആസാറാം ബാപു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബന്ധിച്ച് തന്റെ ആശ്രമത്തില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

ആശ്രമത്തിനോടനുബന്ധിച്ചാണ് സ്‌കൂള്‍ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടിയുടെ ദേഹത്ത് ബാധ കറിയെന്നും അത് ബാപുവിനെ കൊണ്ട് മാത്രമേ ഒഴിപ്പിക്കാനാവൂ എന്നും കുട്ടിയുടെ മാതാപിതാക്കളെ വിശ്വസിപ്പിച്ചതിന് ശേഷമാണ് പീഡനം നടത്തിയത്.

പിന്നീട് പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. പോലീസില്‍ ഇവര്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആസാറാം ബാപുവിന്റെ കൂട്ടാളികളില്‍ നിന്ന് ഭീഷണിയുണ്ടായെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

Advertisement