അലഹബാദ്: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ താന്‍ പരാമര്‍ശം നടത്തിയെന്ന് തെളിയിച്ചാല്‍ 50 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ആത്മീയ ഗുരുഅസറാം ബാപ്പു.

Ads By Google

ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയാവാന്‍ കാരണം പീഡകരെ സഹോദരെ സഹോദരാ എന്ന് വിളിച്ച് കരയാതിരുന്നതാണെന്നായിരുന്നു അസറാം ബാപ്പു പറഞ്ഞത്.

കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് തന്റെ പേരക്കുട്ടിയാവാനുള്ള പ്രായം മാത്രമേ ഉള്ളൂ. ആ കുട്ടിക്കുണ്ടായ അവസ്ഥയില്‍ ഞാന്‍ എങ്ങനെ ഇത്തരത്തില്‍ പ്രതികരിക്കും. മാധ്യമങ്ങള്‍ എന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു.

താന്‍ അങ്ങനെ പറഞ്ഞെന്ന് തെളിയിച്ചാല്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അസറാം ബാപ്പു വെല്ലുവിളിച്ചു.

തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു സംഭവം വിവാദമായതോടെ അസറാം ബാപ്പുവിന്റെ പ്രതികരണം. തനിക്കെതിരെ തിരിയുന്ന വിമര്‍ശകരും മാധ്യമങ്ങളും കുരയ്ക്കുന്ന പട്ടികളാണെന്നും അസറാം ബാപ്പു പറഞ്ഞിരുന്നു.