വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ സാധിച്ചാല്‍ അദ്ദേഹത്തെ ഗോണ്ട്വാനാമോ ജയിലിലേക്ക് അയക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എ വ്യക്തമാക്കി.

അല്‍ ഖയ്ദയിലെ രണ്ടാമനായ അയ്മന്‍ അല്‍ സവാഹിരി പിടിയിലായായും ഇതേ നടപടിയാണ് ഉണ്ടാവുകയെന്ന് സി.ഐ.എ മേധാവി ലിയോണ്‍ പനെറ്റ പറഞ്ഞു. ലാദനും സവാഹിരിയും അഫ്ഗാനിസ്ഥാനിലെ ബഗ്രാം പ്രദേശത്ത് ഒളിച്ചുകഴിയുന്നുണ്ടാകാമെന്നും പെനറ്റ സെനറ്റര്‍മാരോട് വ്യക്തമാക്കി.

എന്നാല്‍ ലാദനെയോ സവാഹിരിയെയോ ജീവനോടെ പിടിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അമേരിക്കയുടെ അറ്റോര്‍ണി ജനറല്‍ എറിക് ഹോല്‍ഡര്‍ പറഞ്ഞു.