എഡിറ്റര്‍
എഡിറ്റര്‍
മാതാപിതാക്കളെ നോക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടും ; അപൂര്‍വ്വ തീരുമാനവുമായി അസം
എഡിറ്റര്‍
Tuesday 7th February 2017 11:38pm

asam
ഗുവാഹട്ടി: സര്‍ക്കാര്‍ ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. 2017-18 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു കൊണ്ടാണ് ധനകാര്യ വകുപ്പ് മന്ത്രി ഹിമാന്ത ബിസ്വ ശര്‍മ്മ മാതാപിതാക്കളെ വേണ്ട വിധത്തില്‍ പരിചരിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്.

മാതാപിതാക്കളെ പരിചരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പണം ഈടാക്കുകയും തുക അര്‍ഹരായ മാതാപിതാക്കള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

രക്ഷിതാക്കളുടെ സംരക്ഷണം എല്ലാവരുടേയും ഉത്തരാവാദിത്വമാണ്. അതില്‍ നിന്നും ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിന്നോട്ട് പോയാല്‍ അയാളുടെ ശമ്പളത്തില്‍ നിന്നും പണം ഈടാക്കി അവരെ പരിചരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ശര്‍മ്മ പറഞ്ഞു.


Also Read: പണത്തിന് വേണ്ടി 2200 ദലിത് സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു, പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ മടിച്ച് പൊലീസ് ; നീതിയ്ക്ക് വേണ്ടി തെരുവിലിറങ്ങി ആയിരങ്ങള്‍


അഞ്ച് ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഖാദി-കൈത്തറി വസ്ത്രങ്ങള്‍ നല്‍കാനും അസം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വദേശി മൂല്ല്യങ്ങള്‍ കാത്ത് സൂക്ഷിക്കാനാണ് നീക്കമെന്ന് മന്ത്രി പറഞ്ഞു.

Advertisement