Categories

അ­സ­മില്‍ ഏ­റ്റു­മു­ട്ടല്‍: ര­ണ്ടു ഉള്‍­ഫ തീ­വ്ര­വാ­ദി­കള്‍ കൊല്ല­പ്പെട്ടു

ഗു­വാ­ഹ­ത്തി: അ­സ­മി­ലെ ഗോള്‍പ്പാ­റ ജില്ല­യില്‍ സുര­ക്ഷാ സേ­നയും തീ­വ്ര­വാ­ദി­കളും ത­മ്മില്‍ ന­ട­ന്ന ഏ­റ്റു­മു­ട്ട­ലില്‍ ര­ണ്ടു ഉള്‍­ഫ തീ­വ്ര­വാ­ദി­കള്‍ കൊല്ല­പ്പെട്ടു. ക­ഴി­ഞ്ഞ­മാ­സം അര്‍­ധ സൈ­നി­ക­ര്‍ സ­ഞ്ച­രി­ച്ച വാഹ­നം പൊ­ട്ടി­ത്തെ­റി­ച്ച് ആ­റു സൈ­നി­കര്‍ കൊല്ല­പ്പെ­ട്ട സം­ഭ­വ­ത്തി­ലെ പ്രധാ­ന പ്ര­തി­ക­ളാ­ണ് മ­രിച്ചര­ണ്ടു പേ­രു­മെ­ന്ന് പോ­ലി­സ് അ­റി­യിച്ചു.

ര­ണ്ടു തീ­വ്ര­വാ­ദി­കള്‍ സ്ഥ­ല­ത്തു­ണ്ടെ­ന്ന രഹ­സ്യ വി­വ­ര­ത്തെ­തു­ടര്‍­ന്നാ­ണ് സേ­നയും പോ­ലി­സ് ക­മാന്‍­ഡോ­കളും ചേര്‍­ന്ന് പ്ര­ദേശ­ത്ത് തി­ര­ച്ചില്‍ ന­ട­ത്തി­യ­ത്.

ഒ­രു­മ­ണി­ക്കൂര്‍ നീണ്ട ക­ന­ത്ത പേ­രാ­ട്ട­ത്തി­നൊ­ടു­വി­ലാ­ണ് ഇ­രു­വരും കൊല്ല­പ്പെ­ട്ട­തെ­ന്ന് ഉ­ന്ന­ത പോ­ലി­സ് ഉ­ദ്യോ­ഗ­സ്ഥര്‍ പ­റഞ്ഞു. ഉ­വ­രു­ടെ പ­ക്കല്‍ നിന്നും ആ­യു­ധ­ങ്ങ­ളും സ്‌­ഫോ­ട­ക വ­സ്­തു­ക്കളും പി­ടി­ച്ചെ­ടു­ത്ത­തായും പോ­ലി­സ് പ­റഞ്ഞു.

ജൂ­ലൈ 30നാ­ണ് അര്‍­ധ സൈ­നി­ക­ വി­ഭാഗം സ­ഞ്ച­രി­ച്ച വാഹ­നം തീ­വ്ര­വാ­ദി­കള്‍ ബോം­ബു­വ­ച്ചു ത­കര്‍­ത്തത്. സം­ഭ­വ­ത്തില്‍ 40 സൈ­നി­കര്‍­ക്ക് പ­രി­ക്കേ­റ്റി­രു­ന്നു.
സ്വാ­ത­ന്ത്ര്യ­ദി­ന­ത്തില്‍ അ­ക്ര­മം ന­ട­ത്താ­നാ­യി­രു­ന്നു ഇ­രു­വ­രു­ടെയും പ­ദ്ധ­തി­യെന്നും എ­ന്നാല്‍ സു­ര­ക്ഷ കര്‍­ശ­ന­പ്പെ­ടു­ത്തി­യ­തി­നാല്‍ ന­ട­ന്നി­ല്ലെന്നും പോ­ലി­സ് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.