കൊച്ചി: ടി. ആസഫലിയെ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ അപാകതയില്ലെന്നു ഹൈക്കോടതി. ഉത്തരവ് ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി തളളിക്കൊണ്ടാണു കോടതി പരാമര്‍ശം. ആക്ടിങ് ചീഫ് ജസ്റ്റിസ് സി. എന്‍.രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി. എസ്. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു കേസ് പരിഗണിച്ചത്.

2011 ജൂലൈ ഒന്നിലെ നിയമനം നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ബോധിപ്പിച്ച് കൊച്ചിയിലെ അഭിഭാഷകനായ കെ. എ. തങ്കപ്പനാണു കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Subscribe Us: