ഹൈദരാബാദ്: മജ്‌ലിസ് ഉല്‍ ഇത്തിഹാദുല്‍ മുസ്‌ലിം നേതാവ് അസദുദ്ദീന്‍ ഉവൈസി എം.എല്‍.എക്ക് ജാമ്യം. 2005 ല്‍ ഐ.എ.എസ് ഓഫീസറെ ആക്രമിച്ച കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Ads By Google

പതിനായിരം രൂപയുടെ സ്വന്തം ജാമ്യത്തിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. സംഗറെഡ്ഡിയിലെ അഡീഷണല്‍ ജില്ലാ കോടതിയാണ് ഉവൈസിക്കു ജാമ്യം നല്‍കിയത്.

Subscribe Us:

നേരത്തേ ഉവൈസിയുടെ രണ്ട് ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

2005ല്‍ സംഗറെഡ്ഡിയില്‍ റോഡു വികസത്തിനായി പള്ളി പൊളിക്കുന്നതിനെതിരായുള്ള പ്രതിഷേധ പ്രകടനത്തിനിടെ മേഡക്കിലെ കളക്ടറായിരുന്ന എ.കെ. സിംഗാളിനെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ചെന്നാണ് ഉവൈസിക്കെതിരായുള്ള കേസ്.

പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ റിമാന്റില്‍ കഴിയുകയാണ് ഉവൈസി ഇപ്പോള്‍. സെക്ഷന്‍ 122, 153 എ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ഉവൈസി ഡിസംബര്‍ 24ന് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ആരോപണം. ഇതത്തേുടര്‍ന്ന് ഉവൈസിക്കെതിരെ കീഴ്‌കോടതി നിര്‍ദേശപ്രകാരം കേസെടുത്തിരുന്നു.