ജയ്പൂര്‍: കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന ഇന്ത്യ പാക്കിസ്ഥാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നാഭിപ്രായം. ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ്സ് ചിന്തന്‍ ശിബിരത്തിലാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രതികരണം.

Ads By Google

നമ്മള്‍ ജീവിക്കുന്നത് തികച്ചും അപകടമായ മേഖലായിലാണ് നാം നമ്മുടെ അയല്‍ രാജ്യമെന്ന നിലയില്‍ പാക്കിസ്ഥാനെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്.പാക്കിസ്ഥാന്‍ ജനാധിപത്യപരമായും, സാമ്പത്തികമായും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് അതു മനസ്സില്‍ വെച്ചു സംയമനം പാലിക്കേണ്ടത് നമ്മുടെ കടമയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

വിദേശകാര്യ മന്ത്രി സന്‍മാന്‍ ഖുര്‍ഷിദ് സമാധാനപരമായി സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധി പാക്കിസ്ഥാന്‍ സംസ്‌ക്കാരത്തോടെ പെരുമാറണമെന്നാണ് അഭിപ്രായപ്പെട്ടത്്.

നല്ല ബന്ധം ഉണ്ടാകേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. അതുകൊണ്ട് സമാധനത്തോടെ നിലകൊള്ളണം. അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ നടത്തുന്ന്  ഭീകരവാദത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും സോണിയ പറഞ്ഞു.

കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പാക്കിസ്ഥാന്‍ നിഷേധിക്കുകയാണ് ചെയ്തത്. കൂടാതെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ഇതുവരെ ഒരു തെളിവും ലഭിച്ചില്ല എന്ന  പാക്ക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയുടെ വാദം തെറ്റാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം സൈനികരുടെ മൃതദേഹം അതിര്‍ത്തിയില്‍ വികൃതമാക്കിയത് പാക്ക് ഹൈക്കമ്മീഷണര്‍ വളെരെ ഗൗരവത്തോടെ എടുത്തിട്ടുണ്ടന്ന് സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. ഇന്ത്യ സമാധാനത്തിനുള്ള എല്ലാ വഴികളും തേടുമെന്ന് ഖുര്‍ഷിദ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്നലെ നടന്ന മുതിര്‍ന്ന ഇന്ത്യ പാക്ക് സേന ഓഫീസര്‍ മാരുടെ ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ വെടിവെപ്പ് നിര്‍ത്താന്‍ ധാരണയായിട്ടുണ്ട്. അതേസമയം പാക്ക് സൈനികരെ കാണാതായ സംഭവം പാക്കിസ്ഥാന്റെ ആരോപണം മാത്രമാണെന്ന് ഉന്നതതല വൃത്തങ്ങള്‍ പറഞ്ഞു.

കൂടാതെ ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ ഉള്ള വിസ കരാര്‍ തല്‍ക്കാലം നിര്‍ത്തി വെച്ചിട്ടുണ്ട്. അതേ പോലെ ഈ ആഴ്ച നടക്കേണ്ട ഹോക്കി മത്സരവും മാറ്റിവെച്ചിട്ടുണ്ട്‌