Administrator
Administrator
ആ­ര്യ­ങ്കാ­വ് മാ­ന­ഭംഗം: ഫോ­റ­സ്­റ്റ് ഗൈ­ഡു­മാ­രെ സ­സ്‌­പെന്റ് ചെ­യ്­തു
Administrator
Saturday 17th July 2010 9:01pm

കൊല്ലം: ­കൊ­ല്ലം ജി­ല്ല­യി­ല്‍ അ­ച്ഛന്‍­കോ­വി­ലി­ലെ ആ­ര്യ­ങ്കാ­വ് പ­ഞ്ചാ­യ­ത്തി­ല്‍ വ­ന­ഭം­ഗി ആ­സ്വ­ദി­ക്കാ­നെ­ത്തി­യ ത­മി­ഴ് ടൂ­റി­സ്റ്റ് കു­ടും­ബ­ത്തി­ലെ ര­ണ്ടു സ്­ത്രീ­ക­ളെ ക്രൂ­ര­മാ­യി മാ­ന­ഭം­ഗ­പ്പെ­ടു­ത്തി­യ സം­ഭ­വ­ത്തില്‍ മൂ­ന്നു­ ഫോറസ്റ്റ് ഗൈഡു­മാര്‍ക്ക് സ­സ്‌­പെന്‍­ഷന്‍. അ­ച്ചന്‍­കോ­വില്‍ സ്വ­ദേ­ശി­ക­ളാ­യ ഷാ­ഹുല്‍ ഹ­മീ­ദ്, മ­ണി­ക­ണ്ഠന്‍, ഉ­ണ്ണി­കൃ­ഷ്­ണന്‍ എ­ന്നീ ഗൈ­ഡു­ക­ളെ­യാ­ണ് വ­നം സം­ര­ക്ഷ­ണ സ­മി­തി സ­സ്‌­പെന്‍­ഡ് ചെ­യ്­ത­ത്.

സം­ഭ­വ­ത്തില്‍ ഇ­വര്‍­ക്ക് നേ­രി­ട്ട് ബ­ന്ധ­മു­ണ്ടെ­ന്ന സൂ­ച­ന ലഭി­ച്ച­തിനെ തുടര്‍ന്നാണ് ഇവരെ സസ്‌പെന്റ് ചെയ്തത്. ഇ­വ­രെ ചു­റ്റി­പ്പ­റ്റി­യാ­ണ് പൊ­ലീ­സ് അ­ന്വേ­ഷ­ണം പു­രോ­ഗ­മി­ക്കു­ന്ന­ത്. കും­ഭാ­വു­രു­ട്ടി­ മ­ണ­ലാര്‍ മേ­ഖ­ല­യില്‍ വ­നം സം­ര­ക്ഷ­ണ സ­മി­തി 14 ഗൈ­ഡു­ക­ളെ­യാ­ണ് നി­യോ­ഗി­ച്ചി­ട്ടു­ള്ള­ത്. ഇ­വര്‍­ക്ക് സം­ഭ­വു­മാ­യി നേ­രി­ട്ട് ബ­ന്ധ­മു­ണ്ടെ­ന്നാ­ണ് പൊ­ലീ­സും വ­നം സം­ര­ക്ഷ­ണ സ­മി­തി­യും ന­ട­ത്തി­യ അ­ന്വേ­ഷ­ണ­ത്തില്‍ ക­ണ്ടെ­ത്തി­യി­രി­ക്കു­ന്ന­ത്.

യു­വ­തി­യെ ന­ഗ്ന­യാ­ക്കി ന­ട­ത്തി­ക്കു­ന്ന വീ­ഡി­യോ ദൃ­ശ്യ­ങ്ങ­ളില്‍ കാ­ണു­ന്ന യു­വാ­ക്കള്‍ ഈ മൂ­ന്നു­പേ­രു­മാ­ണെ­ന്നാ­ണ് പൊ­ലീ­സി­ന്റെ­യും വ­നം സം­ര­ക്ഷ­ണ സ­മി­തി­യു­ടെ­യും പ്രാ­ഥ­മി­ക നി­ഗ­മ­നം. പൊ­ലീ­സ് ഇ­വ­രെ ക­ഴി­ഞ്ഞ ദി­വ­സം ചോ­ദ്യം ചെ­യ്­ത ശേ­ഷം വി­ട്ട­യ­ച്ചി­രു­ന്നു. സ­ഞ്ചാ­രി­കള്‍­ക്കു നേ­ര­ത്തെയും ഇ­ത്ത­രം ആ­ക്ര­മ­ണ­ങ്ങള്‍ ഇ­വര്‍ ന­ട­ത്തി­യി­ട്ടു­ണ്ടെ­ന്ന് പോ­ലീ­സി­ന് സൂ­ച­ന ല­ഭി­ച്ചി­ട്ടു­ണ്ട്.

അ­നേ­ഷ­ണം.കോം ആ­ണ് ക­ഴി­ഞ്ഞ ദിവ­സം സ്­ത്രീക­ളെ പീ­ഡി­പ്പി­ക്കു­ന്ന ദൃ­ശ്യ­ങ്ങള്‍ പുറ­ത്ത് വി­ട്ടത്. ര­ണ്ടു യു­വ­തി­ക­ള­ട­ങ്ങി­യ സം­ഘ­ത്തി­ലെ ഒ­രാ­ളെ വി­വ­സ്­ത്ര­യാ­ക്കു­ന്ന­തും മ­റ്റേ­യാ­ളോ­ട് വ­സ്­ത്രം മാ­റ്റാന്‍ ആ­ജ്­ഞാ­പി­ക്കു­ന്ന­തു­മാ­യ ദൃ­ശ്യ­ങ്ങ­ളാ­ണ് പു­റ­ത്ത വ­ന്ന­ത്.

സം­ഭ­വം ഉ­ണ്ടാ­യ പ്ര­ദേ­ശം അ­ഛന്‍­കോ­വില്‍ ഫോ­റ­സ്റ്റ് ഡി­വി­ഷ­നു­കീ­ഴി­ലാ­ണ്. തെന്‍­മ­ല ഇ­ക്കൊ ടൂ­റി­സം പ­ദ്ധ­തി­യു­ടെ 50 കി­ലോ­മീ­റ്റര്‍ അ­ടു­ത്താ­ണ് ഈ പ്ര­ദേ­ശം. ഇ­വിടത്തെ വ­ന­വും വെ­ള്ള­ച്ചാ­ട്ട­വും നീ­രു­റ­വ­ക­ളു­മെ­ല്ലാം ടൂ­റി­സ്റ്റു­ക­ളെ ഏ­റെ ആ­കര്‍­ഷി­ക്കു­ന്ന­താണ്. മ­ണ­ലാര്‍ കു­മ്പാ­വ­ര­ട്ടി വ­ന­സം­ര­ക്ഷ­ണ സ­മി­തി­യി­ലെ ചി­ല അം­ഗ­ങ്ങ­ളാ­ണ് ഇ­ത്ത­ര­ത്തില്‍ ടൂ­റി­സ്റ്റു­ക­ളെ വേ­ട്ട­യാ­ടി­യ­ത്. ഈ സ­മി­തി­യു­ടെ സെ­ക്ര­ട്ട­റി ഒ­രു ഫോ­റ­സ്റ്റ് ഉ­ദ്യോ­ഗ­സ്ഥ­നാ­ണ്. ഇ­ദ്ദേ­ഹ­മാ­ണ് സ­മീ­പ­വാ­സി­ക­ളാ­യ ആ­ളു­ക­ളില്‍ നി­ന്നും വ­ന­സം­ര­ക്ഷ­ണ സ­മി­തി­യി­ലേ­ക്ക് ആ­ളു­ക­ളെ നി­ശ്ച­യി­ക്കു­ന്ന­ത്.

പ­രാ­തി­പ്പെ­ട്ടാല്‍ കൊ­ന്നു­ക­ള­യു­മെ­ന്ന ഭീ­ഷ­ണി­പ്പ­ടു­ത്തി­യാ­ണ് ഇ­വര്‍ ഇ­ര­ക­ളെ വി­ട്ട­യ­ക്കു­ന്ന­തെ­ന്നാ­ണ് മാ­ന­ഭം­ഗ­ത്തി­നി­ര­യാ­യ കു­ടും­ബം പ­റ­ഞ്ഞ­ത്. മ­ക­ളു­ടെ വി­വാ­ഹ നി­ശ്ച­യം ക­ഴി­ഞ്ഞു നില്‍­ക്കു­ക­യാ­ണെ­ന്നും അ­തു­കൊ­ണ്ട് പൊ­ലീ­സില്‍ പ­രാ­തി­പ്പെ­ട്ട് ജീ­വി­തം കൂ­ടി ത­കര്‍­ക്കാ­നി­ല്ലെ­ന്നു­മാ­ണ് പീ­ഡ­ന­ത്തി­നി­ര­യാ­യ ചെ­ങ്കോ­ട്ട സ്വ­ദേ­ശി­ക­ളാ­യ കു­ടും­ബ­ത്തി­ന്റെ നി­ല­പാ­ട്.

അതേ­സ­മയം പ്രതി­ക­ളെ­ക്കു­റിച്ച് വ്യക്ത­മായ വിവ­ര­ങ്ങള്‍ ലഭി­ച്ചിട്ടും അവര്‍ക്കെ­തിരെ നട­പടി സ്വീക­രി­ക്കാതെ വാര്‍ത്ത­പ്ര­സി­ദ്ധീ­ക­രിത്ത ന്യൂസ് പോര്‍ട്ട­ലി­നെ­തിരെ നട­പ­ടി­യെ­ടു­ക്കാ­നാണ് പൊലീസ് ശ്രമി­ക്കു­ന്ന­തെന്നാണ് അറി­യുന്നത്.

Advertisement