എഡിറ്റര്‍
എഡിറ്റര്‍
വി.എസ് മാന്യനായ കമ്മ്യൂണിസ്റ്റ് : ആര്യാടന്‍
എഡിറ്റര്‍
Tuesday 19th November 2013 12:56pm

aryaden-prd

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മാന്യനായ കമ്മ്യൂണിസ്റ്റാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.

രാഷ്ട്രീയത്തില്‍ എതിരാളിയാണെങ്കിലും നല്ല വ്യക്തികളുടെ നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ മടിക്കേണ്ടതില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ജീവിച്ചിരിക്കുന്ന രാഷ്ട്രീയക്കാരില്‍ പ്രമാണിയാണ് വി.എസ്. അദ്ദേഹത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള വിശ്വാസം ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ല.

പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടാകും. എന്നാല്‍ വി.എസ് എന്ന വ്യക്തി കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ മഹാനായ വ്യക്തിയാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ജനങ്ങള്‍ക്കുള്ള അടുപ്പത്തിന്റെ കാരണങ്ങളില്‍ വലിയൊരു വി.എസിനോടുള്ള ആദരവാണെന്നും ആര്യാടന്‍ പറഞ്ഞു.

Advertisement