തിരുവനന്തപുരം: യു.ഡി.എഫില്‍ വലിയവനെന്നും ചെറിയവനെന്നുമുള്ള വ്യത്യാസമില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.

Ads By Google

യു.ഡി.എഫ് നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയിലുള്ള പരിപാടികളാണ്.

എന്നാല്‍ ഇതെല്ലാം ഞങ്ങളുടേതാണെന്ന് ആരെങ്കിലും ഭാവിക്കുകയാണെങ്കില്‍ അത് അംഗീകരിക്കില്ലെന്നും ആര്യാടന്‍ പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്നത് ലീഗാണെന്ന് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഒരു പ്രസംഗത്തിനിടെ പറഞ്ഞത് വിവാദമായിരുന്നു. ഇതിനോട് പ്രതികരിക്കുകായിരുന്നു ആര്യാടന്‍.

യു.ഡി.എഫും ലീഗും ഒന്നിച്ചാണ് കേരളം ഭരിക്കുന്നത്. അവിടെ ആരും ചെറുതുമല്ല ആരും വലുതുമല്ലെന്നും ആര്യാടന്‍ പറഞ്ഞു.