കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ കേന്ദ്രം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രതീക്ഷയെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ്. പ്രഖ്യാപനങ്ങള്‍ നിറവേറ്റപ്പെടുമെന്നാണ് കരുതുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായതിനേക്കാള്‍ നേട്ടം ഇക്കുറി കേരളത്തിനുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.