എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി: കേന്ദ്രത്തില്‍ നിന്ന് അനുകൂല നടപടി പ്രതിക്ഷിക്കുന്നില്ലെന്ന് ആര്യാടന്‍
എഡിറ്റര്‍
Monday 4th February 2013 12:37pm

ന്യൂദല്‍ഹി: കെ.എസ്.ആര്‍.ടി.സിയുടെ ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല നടപടി പ്രതിക്ഷിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്.

Ads By Google

വിഷയയുമായി ബന്ധപ്പെട്ട് ധനമന്ത്രി പി.ചിദംബരവുമായി രാവിലെ ടെലിഫോണില്‍ ചര്‍ച്ചനടത്തിയെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. ചിദംബരവുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം അനുകൂലമായ സമീപനമല്ല സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വീരപ്പ മൊയ്‌ലിയുമായി വീണ്ടും സംസാരിക്കാനാണ് ചിദംബരം നിര്‍ദേശിച്ചത്. വിഷയത്തില്‍ അനുകൂല നടപടിക്കായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

ഇപ്പോള്‍ ദിവസം 3 കോടി രൂപ നഷ്ടത്തിലാണ് കെ.എസ്.ആര്‍.ടി.സി ഓടിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയില്‍ ഇനി അധികനാള്‍ മുന്നോട്ട് പോകാനാവില്ല.

അതേസമയം ചാര്‍ജ്ജ് വര്‍ദ്ധനയും സാധ്യമല്ല. 2 മാസം കൊണ്ട് 28 കോടി രൂപയുടെ സബ്‌സിഡി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഭീമമായ നഷ്ടത്തില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയെ മോചിപ്പിക്കാന്‍ ഉതകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനതലത്തില്‍  ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു.

Advertisement