എഡിറ്റര്‍
എഡിറ്റര്‍
300 മെഗാവാട്ട് അധിക കേന്ദ്രവിഹിതം അനുവദിക്കണം: ആര്യാടന്‍
എഡിറ്റര്‍
Tuesday 5th February 2013 11:32am

ന്യൂദല്‍ഹി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിന് 300 മെഗാവാട്ട് അധിക കേന്ദ്രവിഹിതം അനുവദിക്കണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

Ads By Google

ദല്‍ഹിയില്‍ സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ യോഗത്തിലാണ് ആര്യാടന്‍ ഈ ആവശ്യം ഉന്നയിച്ചത്. കായംകുളം നിലയത്തില്‍നിന്ന് അധികവില നല്‍കി താപവൈദ്യുതി വാങ്ങുന്നതിന് പകരമായി കേരളത്തിന് അനുവദിച്ച 100 മെഗാവാട്ട് വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാരിസ്ഥിതിക അനുമതിയുടെ പേരില്‍ മുടങ്ങിക്കിടക്കുന്ന കേരളത്തിലെ വിവിധ ജലവൈദ്യുതി പദ്ധതികള്‍ക്ക് അനുമതി നല്‍കണമെന്നും ആര്യാടന്‍ മുഹമ്മദ് യോഗത്തില്‍ ആവശ്യപ്പെട്ടു.

കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിന് കരാര്‍ പ്രകാരം വൈദ്യുതി നല്‍കുമെന്ന് കേന്ദ്രമന്ത്രി വി. നാരായണസ്വാമി പറഞ്ഞിരുന്നു. ജനുവരിയോടുകൂടി കേരളത്തിന് 133 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്നും അടുത്ത ഏപ്രിലില്‍ കേരളത്തിന്റെ വിഹിതം 266 മെഗാവാട്ട് ആവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൂടംകുളത്തു നിന്ന് കേരളത്തിന് വൈദ്യുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് കത്തയച്ചിരുന്നു.

Advertisement